ന്യൂഡൽഹി: പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണ് ഇതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
60 വര്‍ഷത്തിന് ശേഷമാണ് തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത്. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ജനങ്ങൾക്കായി പ്രതിപക്ഷവും പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു. മൂന്നാം തവണയും ജനങ്ങൾ സർക്കാരിൽ വിശ്വാസമർപ്പിച്ചു. ജനങ്ങൾക്കായി ആത്മാർഥമായി പ്രവർത്തിക്കുമെന്നും ഈ യാത്രയിൽ എല്ലാവരേയും ഒരുമിച്ച് നയിക്കുമെന്നും മോദി വ്യക്തമാക്കി.
പ്രതിപക്ഷം പാർലമെന്റിന്റെ മാന്യത പാലിക്കുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞ മോദി തന്റെ പ്രസംഗത്തിനിടെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ചും ഓർമ്മിച്ചു.
ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണ്. ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.