ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്കു പുറപ്പെട്ടു. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലായി അഞ്ച് ദിവസം നീണ്ട സന്ദർശനത്തിനൊടുവിലാണു മടക്കം.
ഇന്ത്യ-കരീബിയൻ കമ്യൂണിറ്റി ഉച്ചകോടിയുടെ സഹാധ്യക്ഷനായിരുന്ന മോദി ഗയാന സന്ദർശനത്തിനിടെ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്തിരുന്നു.
“വളരെ ഊഷ്മളവും ഉത്പാദനക്ഷമവുമായ ഒരു സന്ദർശനത്തിനുശേഷം ന്യൂഡൽഹിയിലേക്കു മടങ്ങുന്നു’- എന്ന് പ്രധാനമന്ത്രി ഗയാനയിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് വിദേശകാര്യ മന്ത്രാലയം ഒരു പോസ്റ്റിലൂടെ അറിയിച്ചു.