ന്യൂഡൽഹി: ‘അബ് കി ബാര്‍ ചാര് സൗ പാര്’ ഇക്കൊല്ലം നാനൂറിനും മുകളിൽ എന്നായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആപ്തവാക്യം. ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാൻ പലവിധ തന്ത്രങ്ങൾ പയറ്റിയെങ്കിലും അവയിൽ മിക്കതും പാളിപ്പോയെന്നാണ് പുറത്ത് വരുന്ന ഫലങ്ങൾ വ്യക്തമാക്കുന്നത്.
ബിജെപി വികസിത ഭാരതം, മോദി ഗാരന്റി എന്നിവയായിരുന്നു ആദ്യഘട്ട പ്രചരണത്തിലെ മുദ്രാവാക്യങ്ങൾ. എന്നാൽ രാജ്യം ഇന്നു വരെ കാണാത്ത തരത്തിലുള്ള വിദ്വേഷ പ്രസംഗം മോദിയുടെ പക്കൽ നിന്നുതന്നെ കേൾക്കാനിടയായത് തെരഞ്ഞെടുപ്പിൽ മോദിക്ക് ഏറ്റവും വലിയ വിനയായി മാറിയെന്ന് പറയാം.
ഏപ്രില്‍ 21-ന് ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശം സ്വന്തം കുഴി തോണ്ടിയെന്ന തെളിവ് ഇന്നത്തെ ഫലത്തിൽ പ്രതിഫലിച്ചു കാണാൻ സാധിക്കും.
രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികള്‍ മുസ്ലിം സമുദായത്തൽപെട്ടവർക്കാണെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞെന്ന നിലപാടിൽ മോദി ഉറച്ച് നിന്നു. എന്നാൽ പിന്നീടത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞതും മോദി സർക്കാരിന്റെ ഒളിക്ക് മങ്ങലേറ്റു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള മോദിയുടെ പരിഹാസ പരാമർശവും സ്വന്തം കുഴി തോണ്ടിയെന്ന് പറയാം. ആറ്റന്‍ബറോയുടെ സിനിമയ്ക്ക് മുന്‍പ് ഗാന്ധിജിയെ കുറിച്ച് ലോകത്തിന് യാതൊരു അറിവുമില്ലാതിരുന്നു എന്ന് പറഞ്ഞതും മോദിക്ക് തന്നെ വിനയായി മാറി.