മോ​ദി പ​ഴ​യ മോ​ദി​യാ​കി​ല്ല; ഘ​ട​ക​ക​ക്ഷി​ക​ൾ നി​ർ​ണാ​യ​കം; സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ എ​ന്‍​ഡി​എ​യും ഇ​ന്ത്യാ സ​ഖ്യ​വും

ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടാം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞ​പ്പോ​ൾ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണു രാജ്യ ത​ല​സ്ഥാ​നം. ഒ​റ്റ​യ്ക്ക് ഒ​രു​ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത​തി​നാ​ൽ സ​ഖ്യ​ക​ക്ഷി​ക​ളെ​യും മു​ന്ന​ണി​യി​ലി​ല്ലാ​ത്ത​വ​രെ​യും കൂ​ടെ നി​ര്‍​ത്താ​നും എ​തി​ർ മു​ന്ന​ണി​ക​ളി​ലു​ള്ള​വ​രെ അ​ട​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

ആ​ര് സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യാ​ലും ഘ​ട​ക​ക്ഷി​ക​ളു​ടെ ദാ​ക്ഷി​ണ്യ​ത്തി​ലാ​കും ഭ​ര​ണം തു​ട​രാ​നാ​കു​ക എ​ന്ന​താ​ണു സ്ഥി​തി. സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ തൊ​ട്ട​ടു​ത്തു​പോ​ലും എ​ത്തി​യി​ല്ലെ​ങ്കി​ലും മൂ​ന്നാം സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണു ബി​ജെ​പി​യും എ​ന്‍​ഡി​എ​യും.

അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യാ സ​ഖ്യ​വും തേ​ടു​ന്നു. എ​ന്‍​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ടി​ഡി​പി​യെ​യും ജെ​ഡി​യു​വി​നെ​യും കൂ​ടെ നി​ര്‍​ത്താ​നാ​കു​മോ എ​ന്നാ​ണ് ഇ​ന്ത്യാ സ​ഖ്യം പ്ര​ധാ​ന​മാ​യും നോ​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​റി​നെ​യും ടി​ഡി​പി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​യും ഇ​ന്ന​ലെ​ത്ത​ന്നെ ഇ​ന്ത്യാ സ​ഖ്യം നേ​താ​ക്ക​ൾ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും അ​മി​ത്ഷാ​യും ഇ​രു​നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

ഇ​രു​വ​രും എ​ന്‍​ഡി​എ​ക്കൊ​പ്പ​മാ​ണെ​ന്ന സൂ​ച​ന​ക​ളാ​ണു ന​ൽ​കി​യ​തെ​ങ്കി​ലും ഇ​വ​രു​ടെ മു​ൻ​കാ​ല നി​ല​പാ​ടു​ക​ൾ വ​ച്ച് ഏ​തു​പ​ക്ഷ​ത്തേ​ക്കും ഏ​തു​നി​മി​ഷ​വും മാ​റാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണു​ള്ള​തെ​ന്നു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. ഇ​താ​ക​ട്ടെ ബി​ജെ​പി​യെ​യും മോ​ദി​യെ​യും കു​റ​ച്ചൊ​ന്നു​മ​ല്ല ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്.

ആ​കെ​യു​ള്ള 543 സീ​റ്റി​ൽ എ​ന്‍​ഡി​എ​യ്ക്ക് 292 സീ​റ്റും ഇ​ന്ത്യാ സ​ഖ്യ​ത്തി​നു 234 സീ​റ്റു​മാ​ണു​ള്ള​ത്. മ​റ്റു​ള്ള​വ​ർ​ക്കു 17 സീ​റ്റു​മു​ണ്ട്. ബി​ജെ​പി​ക്കു മാ​ത്ര​മാ​യി 240 സീ​റ്റും കോ​ൺ​ഗ്ര​സി​ന് ഒ​റ്റ​യ്ക്ക് 99 സീ​റ്റും. നി​ല​വി​ൽ എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​യ ടി​ഡി​പി​ക്കും ജെ​ഡി​യു​വി​നും കൂ​ടി 28 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ടി​ഡി​പി​ക്ക് 16 സീ​റ്റും നീ​തി​ഷി​ന് 12 സീ​റ്റും. ഈ ​പാ​ർ​ട്ടി​ക​ൾ ഇ​ന്ത്യാ സ​ഖ്യ​ത്തി​നൊ​പ്പം നി​ന്നാ​ൽ സീ​റ്റെ​ണ്ണം 234ൽ​നി​ന്നു 262 ആ​യി ഉ​യ​രും. എ​ന്‍​ഡി​എ​യു​ടെ സീ​റ്റ് 264 ആ​യി കു​റ​യും. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ വേ​ണ്ട​ത് 272 സീ​റ്റാ​ണ്. നി​ല​വി​ൽ മു​ന്ന​ണി​യി​ൽ ഇ​ല്ലാ​ത്ത​വ​രെ കൂ​ടി ചേ​ർ​ത്ത് ഇ​ന്ത്യാ സ​ഖ്യ​ത്തി​നു വേ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കാം.

ടി​ഡി​പി​യും ജെ​ഡി​യു​വും നി​ല​വി​ൽ എ​ൻ​ഡി​എ​യെ പി​ന്തു​ണ​ച്ചാ​ലും പി​ന്നീ​ട് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഏ​തു നി​മി​ഷ​വും ഇ​രു കൂ​ട്ട​രും മ​റി​യാം. ത​ന്നെ​യു​മ​ല്ല മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ സ​മ​യ​ത്ത് ക​ടു​ത്ത വി​ല​പേ​ശ​ൽ​ത​ന്നെ​യാ​യി​രി​ക്കും ഇ​രു കൂ​ട്ട​രും ന​ട​ത്തു​ക. ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​ക​ളി​ൽ പി​ന്നീ​ട് വ​ലി​യ ക​ക്ഷി​ക​ളാ​യു​ള്ള​ത് ഷി​ൻ​ഡേ​യു​ടെ ഏ​ഴു സീ​റ്റ് നേ​ടി​യ ശി​വ​സേ​ന​യും ചി​രാ​ഗ് പ​സ്വാ​ന്‍റെ അ​ഞ്ചു സീ​റ്റ് നേ​ടി​യ എ​ൽ​ജെ​പി​യു​മാ​ണ്. ഇ​രു ക​ക്ഷി​ക​ളും അ​ത​തു സം​സ്ഥാ​ന​ത്തെ രാ​ഷ്‌​ട്രീ​യ നി​ല വ​ച്ച് പെ​ട്ടെ​ന്നു മ​റി​യാ​ൻ സാ​ധ്യ​ത​യി​ല്ല.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി എ​ന്‍​ഡി​എ​യു​ടെ നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്നു ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം. ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ര​മാ​വ​ധി വി​ട്ടു​വീ​ഴ്ച​യ്ക്ക് ബി​ജെ​പി ത​യാ​റാ​കേ​ണ്ടി​വ​രും. മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ​ത്തി​ല്‍ നി​തീ​ഷ് നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​ന്നു ന​ട​ക്കു​ന്ന എ​ന്‍​ഡി​എ യോ​ഗ​ത്തി​ല്‍ നി​തീ​ഷ് പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

എ​ന്‍​ഡി​എ​യ്ക്കൊ​പ്പം തു​ട​രു​മെ​ന്നു ടി​ഡി​പി വ്യ​ക്ത​മാ​ക്കി​യ​തും വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഏ​ഴു സ്വ​ത​ന്ത്ര​ര്‍ എ​ന്‍​ഡി​എ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്നു സൂ​ച​ന ന​ൽ​കി​യ​തും മോ​ദി​ക്ക് ആ​ശ്വാ​സ​മാ​ണ്.

മോ​ദി മൂ​ന്നാം വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ലും പ​ഴ​യ പ്ര​ഭാ​വ​ത്തോ​ടെ ഭ​രി​ക്കാ​ൻ ക​ഴി​ല്ലെ​ന്ന് ഉ​റ​പ്പ്. സ​ഖ്യ​ക​ക്ഷി​ക​ളെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​കേ​ണ്ടി​വ​രും. മോ​ദി ഗാ​ര​ന്‍റി​യു​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യ ബി​ജെ​പി​യു​ടെ മൂ​ന്നാം സ​ർ​ക്കാ​രി​ന് ഒ​രു ഗാ​ര​ന്‍റി​യും ഉ​ണ്ടാ​വി​ല്ലെ​ന്നു സാ​രം.

അ​തി​നി​ടെ ഭാ​വി​നീ​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​ൻ ഇ​ന്ത്യാ​സ​ഖ്യ​വും ഇ​ന്നു യോ​ഗം ചേ​രും. വൈ​കി​ട്ട് ആ​റി​ന് മ​ല്ലി​കാ​ര്‍​ജു​ൻ ഖ​ര്‍​ഗെ​യു​ടെ വ​സ​തി​യി​ലാ​ണ് നി​ര്‍​ണാ​യ​ക യോ​ഗം. നി​തീ​ഷ് കു​മാ​റി​നോ​ടും ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നോ​ടും ഇ​ന്ത്യാ​സ​ഖ്യം ച​ർ​ച്ച​ക​ൾ തു​ട​രാ​നാ​ണു തീ​രു​മാ​നം.

മ​റ്റ് സ്വ​ത​ന്ത്ര പാ​ർ​ട്ടി​ക​ളെ ഇ​ന്ത്യാ സ​ഖ്യ​ത്തി​ല്‍ എ​ത്തി​ക്കാ​നും ശ്ര​മി​ക്കും. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ നീ​ക്ക​ങ്ങ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​യും സ​ഹ​ക​രി​ക്കും. വി​ജ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ മ​മ​ത ബാ​ന​ര്‍​ജി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും എ​തി​രെ​യാ​ണ് ജ​ന​വി​ധി​യെ​ന്നും സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ്ര​തി​പ​ക്ഷ നേ​താ​വാ​കും.

400 സീ​റ്റെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു പ്ര​ചാ​ര​ണം ന​ട​ത്തി​യ‌ ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി​ക്കും എ​ൻ​ഡി​എ​യ്ക്കും സീ​റ്റു​ക​ൾ ഇ​ടി​ഞ്ഞ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര ഏ​റ്റെ​ടു​ക്ക​രു​തെ​ന്നു തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment