ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണത്തെത്തുടർന്ന് ഫ്രാൻസിൽ നടക്കുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോ-ചെയർ ആയി പങ്കെടുക്കുമെന്നു വിദേശകാര്യ മന്ത്രാലയം.
ഇന്നലെ നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ജയ്സ്വാൾ പറഞ്ഞു. ഫെബ്രുവരി 10, 11ന് ആണ് ഫ്രാൻസിൽ എഐ ഉച്ചകോടി നടക്കുന്നത്.