മണിപ്പൂരിന്‍റെ സ​മ്പ​ന്ന​മാ​യ സം​സ്‌​കാ​ര​ത്തി​ലും പാ​ര​മ്പ​ര്യ​ത്തി​ലും അ​ഭി​മാ​നം കൊ​ള്ളു​ന്നു: സംസ്ഥാനത്തിന്‍റെ സുസ്ഥിര വികസനത്തിനായി പ്രാർഥിക്കുന്നു​; ന​രേ​ന്ദ്ര മോ​ദി

മ​ണി​പ്പു​ർ സം​സ്ഥാ​ന രൂ​പീ​ക​ര​ണ ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സം​സ്‌​കാ​ര​ത്തി​ലും പാ​ര​മ്പ​ര്യ​ത്തി​ലും അ​ഭി​മാ​നം കൊ​ള്ളു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്ക് മ​ണി​പ്പൂ​ർ ശ​ക്ത​മാ​യ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. മ​ണി​പ്പൂ​രി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും മോ​ദി പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് മോ​ദി ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്.

‘സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ. ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്ക് മ​ണി​പ്പു​ർ ശ​ക്ത​മാ​യ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ലും പാ​ര​മ്പ​ര്യ​ത്തി​ലും അ​ഭി​മാ​നി​ക്കു​ന്നു. മ​ണി​പ്പൂ​രി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു’ എ​ന്ന് മോ​ദി പ​റ​ഞ്ഞു. മ​ണി​പ്പൂ​രി​നെ കൂ​ടാ​തെ മേ​ഘാ​ല​യ​യ്‌​ക്കും ത്രി​പു​ര​യ്‌​ക്കും സം​സ്ഥാ​ന രൂ​പീ​ക​ര​ണ ദി​ന​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

Related posts

Leave a Comment