നാഗ്പുര്‍: അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിനെ വിമർശിച്ചും ഉപദേശിച്ചും ആര്‍എസ്എസ്. പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്നും അവരെ ശത്രുവായി കാണരുതെന്നും നാഗ്പുരിൽ നടന്ന ആര്‍എസ്എസ് സമ്മേളനം നിര്‍ദേശം നൽകി.
മണിപ്പുരിൽ പരിഹാരം വേണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഒരു വർഷമായി മണിപ്പുർ കത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് അനാവശ്യമായി ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചാരണം നടന്നുവെന്നും മോഹൻ ഭാഗവത് വിമര്‍ശിച്ചു.