ന​രേ​ന്ദ്ര​മോ​ദി ഇ​ന്നു സൗ​ദി​യി​ൽ പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ ഒ​പ്പി​ടും

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര മ​ണി​ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​രു​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദി സം​സാ​രി​ക്കും.

വൈ​കി​ട്ട് സൗ​ദി കി​രീ​ടാ​വ​കാ​ശി മൊ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും. ഇ​ന്ത്യ സൗ​ദി ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ യോ​ഗ​വും ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി​ക്ക് സൗ​ദി കി​രീ​ടാ​വ​കാ​ശി അ​ത്താ​ഴ വി​രു​ന്നും ന​ൽ​കും.

ഊ​ർ​ജ, പ്ര​തി​രോ​ധ രം​ഗ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ച​ർ​ച്ച ന​ട​ക്കും. സ്വ​കാ​ര്യ ടൂ​ർ ഏ​ജ​ൻ​സി​ക​ൾ വ​ഴി ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ട്ടി ന​ൽ​ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ഇ​ന്ത്യ മു​ന്നോ​ട്ട് വ​യ്ക്കും. മൂ​ന്നാം ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ സൗ​ദി സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്.

Related posts

Leave a Comment