ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ൻ സന്ദർശനം 23 മുതൽ ആരംഭിക്കും. മൂന്നു പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്.
യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്കിയുമായി മോദി ചർച്ച നടത്തും. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. ആ നിലപാടില്‍തന്നെയാണ് രാജ്യം ഇപ്പോഴും നില്ക്കുന്നതെന്നു പ്രധാനമന്ത്രിയുടെ സന്ദര്ശനത്തെക്കുറിച്ചു വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുക്രെയ്ൻ കൂടാതെ പോളണ്ടും പ്രധാനമന്ത്രി സന്ദർശിക്കും. പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായും പ്രസിഡന്റ് ആന്ദ്രെ ദൂദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.