തിരുവനന്തപുരം: വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാമി വിവേകാനന്ദനുമായി താരതമ്യം ചെയ്ത് ബിജെപി നേതാവ് ഒ. രാജഗോപാല്‍. അന്നൊരു നരേന്ദ്രൻ അഗാധമായ ഒരു ധ്യാനത്തിനു ശേഷം സടകുടഞ്ഞ് എഴുന്നേറ്റത് ഇവിടെ നിന്നാണ്. പിന്നെ കണ്ടതൊക്കെ ചരിത്രമാണെന്ന് രാജഗോപാൽ പറഞ്ഞു.
ഇന്നൊരു നരേന്ദ്രൻ വീണ്ടും അവിടെ ധ്യാനിക്കുകയാണ്. ഇനി കാണാൻ പോകുന്നതും ചരിത്രമാവാൻ പോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ. അന്നൊരു നരേന്ദ്രൻ അഗാധമായ ഒരു ധ്യാനത്തിനു ശേഷം സടകുടഞ്ഞ് എഴുന്നേറ്റത് ഇവിടെ നിന്നാണ്. പിന്നെ കണ്ടതൊക്കെ ചരിത്രമാണ്. ഇന്നൊരു നരേന്ദ്രൻ വീണ്ടും അവിടെ ധ്യാനിക്കുകയാണ്. ഇനി കാണാൻ പോകുന്നതും ചരിത്രമാവാൻ പോന്നതാണ്.