മുംബൈ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോല്‍ക്കത്തയില്‍ ക്രൂര പീഡനത്തിനിരയായി യുവ ഡോക്ടര്‍ കൊലചെയ്യപ്പെട്ട സംഭവത്തിൽ നീതി നേടിക്കൊടുക്കാനായി രാജ്യത്തെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.
ഇത്തരം കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പരിഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മമാരെയും സഹോദരിമാരെയും പെണ്മക്കളെയും ശാക്തീകരിക്കുന്നതിനോടൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിന്റെ മുന്‍ഗണനയാണ്. ഈ വിഷയം തുടര്‍ച്ചയായി ഞാന്‍ ഉയര്‍ത്തുന്നുണ്ട്. എന്റെ സഹോദരിമാരുടേയും പെണ്മക്കളുടേയും വേദനയും രോക്ഷവും, അത് ഏത് സംസ്ഥാനത്തെയായാലും, എനിക്ക് മനസിലാക്കാൻ സാധിക്കും.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം മാപ്പര്‍ഹിക്കാത്ത പാപമാണെന്ന് രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ഒരിക്കല്‍കൂടി ഞാന്‍ പറയുന്നു എന്ന് അദ്ദേഹം പറഞ്ഞു.