ബോളിവുഡ് സുന്ദരി നർഗീസ് ഫക്രി ഉദയ് ചോപ്രയുമായുള്ള പ്രണയം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഉദയ്ചോപ്രയുടെ ബംഗ്ലാവിലെ താമസം നർഗീസ് അവസാനിപ്പിച്ചതായി പപ്പരാസികൾ പറയുന്നു. ഇന്ത്യക്കു പുറത്തേക്ക് നർഗീസ് താമസം മാറ്റിയതായിട്ടാണ് വിവരം.
അമേരിക്കൻ സംവിധായകൻ മാറ്റ് അലോൻസോയുമായി നർഗീസ് പുതിയ ബന്ധം തുടങ്ങിയതോടെയാണ് ഉദയ് ചോപ്രയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നാണ് പപ്പരാസികൾ പറയുന്നത്. അടുത്തിടെ മാറ്റ് അലോൻസോയുമായി നിൽക്കുന്ന ചിത്രങ്ങൾ നർഗീസ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.