ബോളിവുഡ് സുന്ദരി നർഗീസ് ഫക്രിയും നടനും നിർമാതാവുമായ ഉദയ് ചോപ്രയും തമ്മിൽ വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വരുന്ന വർഷം ഇവർ വിവാഹിതരാകുമെന്നാണ് വാർത്തകൾ വരുന്നത്. നർഗീസ് ഇപ്പോൾ ന്യൂയോർക്കിലാണ് താമസം. ഇരുവരും തമ്മിൽ നാളുകളായി ഡേറ്റിംഗിലായിരുന്നു. വിവാഹം കഴിക്കാതെ ഇരുവരും ഒന്നിച്ചു താമസിക്കുകയാണെന്നു വരെ വാർത്തകളുണ്ടായിരുന്നു.
അടുത്തിടെ നർഗീസ് ഫക്രി ഗർഭിണിയാണെന്ന തരത്തിൽ ഗോസിപ്പ് പ്രചരിച്ചിരുന്നു. വിവാഹിതപോലുമാകാത്ത നടി ഗർഭിണിയായെന്നും അതുകൊണ്ടാണ് സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്നതെന്നുമായിരുന്നു ഗോസിപ്പ്. എന്നാൽ വാർത്ത നിഷേധിച്ച് നടി തന്നെ രംഗത്തെത്തി. താൻ ഗർഭിണിയല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും നടി ട്വീറ്റ് ചെയ്തു.
ഉദയ് ചോപ്രയുമായുള്ള പ്രണയബന്ധം തകർന്നതായും ഇടയ്ക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. തങ്ങൾക്കെതിരായി എന്തു വാർത്തകൾ പ്രചരിച്ചാലും അതെല്ലാം അവഗണിക്കാനാണ്രതേ നർഗീസിന്റെയും ഉദയിന്റെയും തീരുമാനം.
ഇനിയും ഡേറ്റിംഗ് നീട്ടിക്കൊണ്ടുപോകരുതെന്ന് പലരും ഉപദേശിച്ചതിന്റെ ഫലമായിട്ടാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.