കൊടുംചതി! ഗുസ്തി താരം നര്‍സിംഗ് യാദവിനെ കുടുക്കിയതാണെന്നു റിപ്പോര്‍ട്ടുകള്‍; ഭക്ഷണത്തില്‍ ഉത്തേജക മരുന്നു കലര്‍ത്തിയയാളെ തിരിച്ചറിഞ്ഞു?

gustiന്യൂഡല്‍ഹി: ഒളിമ്പിക് ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന നര്‍സിംഗ് യാദവിനെ  കുടുക്കിയതാണെന്നു റിപ്പോര്‍ട്ടുകള്‍. നര്‍സിംഗിനു ഹോസ്റ്റലില്‍ നിന്നു നല്‍കിയ ഭക്ഷണത്തില്‍ ഉത്തേജക മരുന്നു കലര്‍ത്തുകയായിരുന്നു എന്ന് ഒരു ദേശീയമാധ്യമ മാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭക്ഷണത്തില്‍ ഉത്തേജക മരുന്നു കലര്‍ത്തിയയാളെ തിരിച്ചറിഞ്ഞ തായാണു സൂചന. വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ തെളിവുകള്‍ പുറത്തുവരുമെന്നാണു പ്രതീക്ഷ.

ഭക്ഷണത്തിലൂടെയാണു തന്റെ ശരീരത്തില്‍ ഉത്തേജകമരുന്നെത്തിയതെന്നു നര്‍സിംഗ് യാദവ് നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. നര്‍സിംഗിന്റെ പരിശീലനസഹായിയുടെ ശരീര ത്തില്‍ നിന്നും ഉത്തേകജമരുന്നിന്റെ അംശം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സഹായി കഴിച്ചുനോക്കിയ ശേഷമാണ് നര്‍സിംഗിനു സാധാരണ ഭക്ഷണം നല്‍കിയിരുന്നത്. രണ്ടു പേരുടെയും ശരീരത്തില്‍ ഒരേ ഉത്തേജക മരുന്നു കണ്ടെത്തിയ സാഹചര്യത്തില്‍ നര്‍സിംഗിനെ കുടുക്കിയതു തന്നെയാണെന്നാണു റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ ഒളിമ്പിക് ടീമിനാകെ നാണക്കേടു വരുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഗോദയിലെ മരുന്നടി പിടിക്കപ്പെട്ടത്. ഒളിമ്പിക് ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന നര്‍സിംഗ് യാദവ് ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ നര്‍സിംഗിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ലെന്നു വന്നിരുന്നു. ഒളിമ്പിക് ഗുസ്തിയില്‍ 74 കിലോഗ്രാം വിഭാഗം ഫ്രീൈസ്റ്റലില്‍ മത്സരിക്കേണ്ടിയിരുന്ന നര്‍സിംഗ് സാമ്പിളുകളുടെ എ, ബി പരിശോധനകളില്‍ പരാജയപ്പെടുകയായിരുന്നു.

ന്യൂഡല്‍ഹിയിലെ സോനാപ്പെട്ടിലുള്ള സായി കേന്ദ്രത്തില്‍ ജൂലൈ അഞ്ചിനാണ് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി നര്‍സിംഗിന്റെ പരിശോധന നടത്തിയത്. എ സാമ്പിള്‍ പരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് ബി സാമ്പിള്‍ പരിശോധിച്ചു. ഇതിലും പോസിറ്റീവ് ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ഗുസ്തി ഫെഡറേഷനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നാഡ സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമതീരുമാനം പിന്നീടേ പ്രഖ്യാപിക്കൂ എങ്കിലും നര്‍സിംഗിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ലെന്നുതന്നെയായിരുന്നു നിഗമനം.

എന്നാല്‍, നര്‍സിംഗിനെ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കണമെന്ന വാദവും ഉയര്‍ന്നിരുന്നു. ഒളിമ്പിക്‌സിനു പോകുന്നതിനുമുമ്പ് അത്‌ലറ്റുകളെല്ലാവരും ഉത്തേജകമരുന്നു പരിശോധന നടത്തണമെന്ന് നാഡ നിഷ്കര്‍ഷിച്ചിരുന്നു. ഇതുപ്രകാരമാണ് നര്‍സിംഗിന്റെ സാമ്പിളുകള്‍ പരിശോധിച്ചത്. രണ്ടുവട്ടം ഒളിമ്പിക് മെഡല്‍ നേടിയിട്ടുള്ള സുശീല്‍ കുമാറുമായുള്ള നിയമപോരാട്ടത്തിനൊടുവിലായിരുന്നു നര്‍സിംഗ് റിയോ ബെര്‍ത്ത് ഉറപ്പിച്ചത്. ഇന്ത്യക്കു ലഭിച്ച ക്വോട്ടയില്‍ തന്നെ അയയ്ക്കണമെന്നായിരുന്നു സുശീലിന്റെ നിലപാട്.

ഇതിനിടെ തന്നെ ആരോ കുടുക്കിയതാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നര്‍സിംഗ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.  ഞാന്‍ അറിഞ്ഞുകൊണ്ട് ഒരു ഉത്തേജകമരുന്നും ഉപയോഗിച്ചിട്ടില്ലെന്നും. സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തന്നെ പിന്തുണയ്ക്കുമെന്നും നര്‍സിംഗ് പറഞ്ഞിരുന്നു.
ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി നര്‍സിംഗിന്റെ പരിശീലകന്‍ ജഗ്്മാല്‍ സിംഗും രംഗത്തെത്തിയിരുന്നു.
നര്‍സിംഗ് അയോഗ്യനായതോടെ റിയോയില്‍ പ്രവീണ്‍റാണ മത്സരിച്ചേക്കുമെന്ന സൂചനയുണ്ടാ യിരുന്നു.
റിയോ ഒളിമ്പിക്‌സിനു മുമ്പ്  ജോര്‍ജിയയിലേക്ക് വിദഗ്ധ പരിശീലനത്തിനു പോകാനിരിക്കെയാണ് നര്‍സിംഗ് പിടിക്കപ്പെട്ടത്.

Related posts