ചൈനയ്ക്ക് നാസയുടെ വക കൊച്ചു തിരിച്ചടി. ഇന്ത്യയ്ക്ക് തലോടലും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ട ഭൂപടത്തിലാണ് ചൈനയെ പ്രകോപിപ്പിച്ച കണ്ടുപിടുത്തം. ഏഷ്യയില്‍ ഏറ്റവുമധികം തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്നായിരുന്നു നാസയുടെ കണ്ടുപിടുത്തം. ബഹിരാകാശത്തു നിന്നു താഴേക്കു വീക്ഷിക്കുമ്പോള്‍ ഇന്ത്യയാണ് ഏറ്റവും തിളക്കമുള്ള രാജ്യം. എന്നാല്‍ ചൈനയുടെ ഭൂരിഭാഗവും ഇരുട്ടിലാണെന്നും സാറ്റലൈറ്റ് ഭൂപടങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയ്ക്ക് ഈ കണ്ടുപിടുത്തം പക്ഷേ അത്ര സുഖിച്ചിട്ടില്ല.
ഈ ഡേറ്റകളിലൊന്നും കാര്യമില്ലെന്നും നാസയുടെ ഭൂപടവും തെളിവുകളും തെറ്റാണെന്നും ചൈനീസ് മാധ്യമങ്ങള്‍ തുറന്നടിച്ചു. എര്‍ത്ത്സ് സിറ്റി ലൈറ്റ്സ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെ രാത്രികാല കാഴ്ച നാസ പകര്‍ത്തിയത്. ഇന്ത്യക്ക് തിളങ്ങാന്‍ ഭൂപടം വേണമെന്നുവരെ അവര്‍ ചൈനക്കാര്‍ പറഞ്ഞു. ‘ദി പേപ്പര്‍’ എന്ന ചൈനീസ് മാധ്യമത്തിന്റെ പ്രതികരണം ഇങ്ങനെ- ഇന്ത്യയുടെ മൂന്നു ഭാഗവും കടലാണ്. ഇതാണ് തിളക്കത്തിനു പിന്നിലെ ഒരു കാരണം. ഇതിനു പുറമെ ഇന്ത്യയുടെ മൊത്തം ഭൂമിയുടെ 40 ശതമാനം സമതല പ്രദേശങ്ങളാണ്. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ ഇത് 12 ശതമാനം മാത്രമേ ആകുന്നുള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്.