ചൊവ്വയിൽ പര്യവേഷണം നടത്തുന്നതിനിടെ നിലച്ചുപോയ ഓപ്പർച്യൂണിറ്റി റോവറിനെ പുനരുജ്ജീവിപ്പിക്കാനുള്ള അന്തിമശ്രമം പരാജയപ്പെട്ടതായി നാസ അറിയിച്ചു. എട്ടുമാസം മുന്പ് ചൊവ്വാഗ്രഹത്തിൽ ആഞ്ഞടിച്ച പൊടിക്കാറ്റിൽ റോവറിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. റോവറിനെ ഉണർത്താനുള്ള അവസാന ശ്രമത്തിലായിരുന്നു നാസ.
ഇതിന്റെ ഭാഗമായി റോവറിന് പുനരുജ്ജീവന കമാൻഡുകൾ അയച്ചിരുന്നു. ഒരു ദിവസം കാത്തിരുന്നിട്ടും ഫലം കണ്ടില്ലെങ്കിൽ റോവർ മരിച്ചുവെന്ന് നാസ വിധിയെഴുതുമെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് ശ്രമങ്ങൾ പരാജയപ്പെട്ടതായി നാസ ഒൗദ്യോഗീകമായി അറിയിച്ചു. 2003ൽ വിക്ഷേപിച്ച റോവർ 2004ലാണ് ചൊവ്വയിലിറങ്ങിയത്. 90 ദിവസം പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിച്ചതെങ്കിലും 14 വർഷം സേവനം തുടർന്നു.