ചന്ദ്രനില്‍ കണ്ടെത്തിയത് അന്യഗ്രഹ ജീവികളുടെ ആന്റിനയോ? അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെപ്പറ്റി നാസയ്ക്ക് അറിയാമായിരുന്നോ

nasa 2ചന്ദ്രോപരിതലത്തില്‍ കാണപ്പെട്ട ആ വസ്തുവിന്റെ പുറകെയാണ് യുഎഒ (അന്തരീക്ഷത്തില്‍ തിരിച്ചറിയപ്പെടാത്ത വസ്തുക്കള്‍) ഹണ്ടേഴ്‌സ് ഇപ്പോള്‍. കഴിഞ്ഞദിവസം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട ഒരു ചിത്രമാണ് പുതിയ വാദത്തിന് അടിസ്ഥാനം. ഷൂസിന്റെ ലേസ് പോലെ ചന്ദ്രോപരിതലത്തില്‍ കാണപ്പെട്ട വസ്തു അന്യഗ്രഹജീവികളുടെ ആന്റിനയാണെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത് മാര്‍ക് സ്വാല്‍ഹയെന്ന ആളാണ്. ബ്രിട്ടനിലെ മാധ്യമങ്ങള്‍ ഇയാളുടെ കണ്ടെത്തല്‍ വലിയ വാര്‍ത്തയാക്കിയതോടെ ശാസ്ത്രലോകവും ആശയക്കുഴപ്പത്തിലാണ്.

അന്യഗ്രഹജീവികളെക്കുറിച്ച് നാസയ്ക്ക് അറിവുണ്ടെന്നും അതുകൊണ്ടാണ് അപ്പോളോയ്ക്കുശേഷം അവര്‍ മറ്റൊരു ചന്ദ്രദൗത്യത്തിനു മുതിരാത്തതെന്നും മാര്‍ക് വാദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ഫൈബര്‍ പോലുള്ള എന്തോ വസ്തുവാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്.

Related posts