ഭയപ്പെടുത്തുന്നതും ശാസ്ത്രജ്ഞര്‍ക്ക് കൗതുകം പകരുന്നതുമായ ഒരു വെളിപ്പെടുത്തലാണ് നാസ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഭൂമിയുടെ മുകളില്‍ വലിയൊരു പൊട്ടിത്തെറി ഉണ്ടായെന്നും അതിന്റെ അവശിഷ്ടങ്ങള്‍ റഷ്യന്‍ കടലിടുക്കില്‍ പതിച്ചെന്നുമാണ് നാസയുടെ വെളിപ്പെടുത്തല്‍. ബഹിരാകാശത്ത് നിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റന്‍ പാറയാണ് പൊട്ടിത്തെറിച്ചത്.
ഈ പൊട്ടിത്തെറി ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാള്‍ 10 മടങ്ങ് വലുതായിരുന്നെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് നിഗമനം. കഴിഞ്ഞ ഡിസംബറിലാണ് ഈ വലിയ പൊട്ടിത്തെറി നടന്നത്. ഭാഗ്യവശാല്‍ വലിയ അപകടങ്ങള്‍ ലോകത്തിന് ഉണ്ടായില്ല.
32കിലോ മീറ്റര്‍/സെക്കന്റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തില്‍ കടന്നത്. അന്തരീക്ഷത്തില്‍ എത്തി പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് ഈ പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്നും 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നുവെന്നും പറയുന്നു. ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ഉണ്ടായിരുന്നു. ഇതിന്റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്. നാസ കൂടുതല്‍ പഠനം തുടങ്ങിയിട്ടുണ്ട്.