കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ന​ന്മ​യു​ടെ ഊ​ണ് വി​ള​മ്പി ക​ലൂ​രി​ലെ നാ​സ​റി​ന്‍റെ ഹോ​ട്ട​ല്‍

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ന​ന്മ​യു​ടെ ഊ​ണ് വി​ള​മ്പി ക​ലൂ​രി​ലെ നാ​സ​റി​ന്‍റെ ഹോ​ട്ട​ല്‍. സു​ഹൃ​ത്താ​യ സു​ഹൈ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദി​വ​സേ​ന പ​ത്ത് പേ​ര്‍​ക്കു സൗ​ജ​ന്യ ഊ​ണു ന​ല്‍​കു​ക​യാ​ണ് നാ​സ​ര്‍.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ള​മാ​യി ആ​രം​ഭി​ച്ച ഈ ​സം​രം​ഭ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചും ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചും നി​ര​വ​ധി പേ​ര്‍ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ടെ​ന്ന് നാ​സ​ര്‍ പ​റ​യു​ന്നു.

ക​ലൂ​ര്‍ അ​ശോ​ക റോ​ഡി​ല്‍ ഗ്രീ​റ്റ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​ണ് വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള നാ​സ​റി​ന്‍റെ ക​ട.

കോ​വി​ഡ് പ്ര​തി​സ​ന്ധി സ​ര്‍​വ​മേ​ഖ​ല​യെ​യും സാ​മ്പ​ത്തി​ക​മാ​യി ബ​ന്ധി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​നേ​ര​ത്തെ ആ​ഹാ​രം സൗ​ജ​ന്യ​മാ​യി പ​ത്തു പേ​ര്‍​ക്കു ന​ല്‍​കു​ന്ന​തി​നു സാ​മ്പ​ത്തി​ക​മാ​യ നാ​സ​റി​നെ സ​ഹാ​യി​ച്ച​ത് സു​ഹൃ​ത്താ​യ സു​ഹൈ​ലാ​ണ്.

സ​ഹാ​യ മ​ന​സ്‌​ക​രു​ടെ​യും മ​റ്റു ആ​ളു​ക​ളി​ല്‍​നി​ന്നും എ​ത്തു​ന്ന പ​ണം സു​ഹൈ​ല്‍ നാ​സ​റി​നെ ഏ​ല്‍​പ്പി​ക്കും. പ്ര​തി​ദി​നം പ​ത്തു പേ​ര്‍​ക്ക് ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് ഉ​ച്ചയൂ​ണ് ന​ല്‍​കു​ക​യാ​ണു പ​തി​വ്.

ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ള​മ്പു​ന്ന​തു​മൊ​ക്കെ നാ​സ​റും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന്. ജേ​ഷ്ഠ​ന്‍ ഷം​സു​ദീ​ന്‍റെ പി​ന്തു​ണ​യും നാ​സ​റി​ന് ല​ഭി​ക്കു​ന്നു​ണ്ട്. ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ഇ​തു വി​ത​ര​ണം ന​ട​ത്തു​ന്ന​തും നാ​സ​ര്‍ ത​ന്നെ​യാ​ണ്.

രാ​വി​ലെ 11 മു​ത​ല്‍ 1.30 വ​രെ​യാ​ണ് സ​മ​യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ലും പി​ന്നീ​ട് വ​രു​ന്ന​വ​ര്‍​ക്കും ഈ ​സേ​വ​നം ന​ല്‍​കു​ന്നു​ണ്ട്. കി​ട​പ്പ് രോ​ഗി​ക​ളാ​യ ര​ണ്ടു പേ​ര്‍​ക്കൊ​ഴി​കെ ക​ട​യി​ലെ​ത്തു​ന്ന മ​റ്റ് ആ​ളു​ക​ള്‍​ക്കാ​ണു സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ല്‍​കി വ​രു​ന്ന​ത്.

സു​ഹൈ​ലി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നു സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ന​ല്‍​കി വ​ന്നി​ട്ടു​ള്ള​താ​യി നാ​സ​ര്‍ പ​റ​യു​ന്നു.

ഏ​താ​യാ​ലും ദു​രി​ത​മ​നു​ഭ​വ​ര്‍​ക്കു​ന്ന​വ​ര്‍​ക്കു മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം വി​ള​മ്പാ​ന്‍ ത​ന്നെ​യാ​ണു തു​ട​ര്‍​ന്നും നാ​സ​റി​ന്‍റെ തീ​രു​മാ​നം.

Related posts

Leave a Comment