ജനിച്ച് നിമിഷങ്ങള്‍ക്കകം ഒരു മനുഷ്യക്കുഞ്ഞ് എഴുന്നേറ്റു നടക്കുന്നതായി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനൊക്കുമോ. എങ്കില്‍ അങ്ങനെയൊരു സംഭവം നടന്നു. മാത്രമല്ല പിറന്നയുടന്‍ പിച്ചവയ്ക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ഇതിനകം ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിയുകയും ചെയ്തു. മെയ് 26 ന് സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്ത വിഡിയോയ്ക്ക് 50 ദശലക്ഷത്തിലധികം കാഴ്ചക്കാരാണുള്ളത്. ഒരു ദശലക്ഷത്തിലധികം ആളുകള്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
കുട്ടി ആരാണെന്നോ എവിടെ നിന്നാണ് വിഡിയോ ചിത്രീകരിച്ചതെന്നോ എന്നതിനെക്കുറിച്ചൊന്നും കൃത്യമായ വിവരങ്ങള്‍ അറിയില്ലെങ്കിലും വിഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ പ്രചരിക്കുകയാണ്. സാധാരണ കുഞ്ഞുങ്ങള്‍ 9 മാസം പ്രായമാകുമ്പോള്‍ മുതലാണ് നടന്നു തുടങ്ങുക. ചിലകുട്ടികള്‍ ഒരു വയസ്സായാലേ നടക്കൂ. ഈ സാഹചര്യത്തിലാണ് ജനിച്ചു നിമിഷങ്ങള്‍ക്കകം ഒരു കുഞ്ഞ് നടന്നു തുടങ്ങിയത്.
കുട്ടികളില്‍ ശാരീരിക വളര്‍ച്ച നേരത്തെയാകുന്നതായി പഠനങ്ങള്‍ പലതും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ നേരെ നിന്ന് ആദ്യം നോക്കുന്നത് മൊബൈല്‍ ഫോണിലേക്കായിരിക്കും എന്നു പറയുന്നത് വെറുതെയല്ലെന്നു തെളിയിക്കുകയാണ് ഈ സംഭവം.