മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. 2014ല്‍ തിരുവനന്തപുരത്തു വച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹം അടുത്ത വേളയില്‍ ഭാര്യാഭര്ത്താക്കന്മാരായി അഭിനയിച്ച ഇവരുടെ ചിത്രം ‘ബാംഗ്ലൂര്‍ ഡെയ്സ്’ അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു
വിവാഹത്തോടെ കുറച്ചു നാള് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ ‘കൂടെ’ എന്ന സിനിമയിലൂടെ മടങ്ങിവരവ് നടത്തി.
അതിനു ശേഷം അഭിനയിച്ച ചിത്രങ്ങളിലും നസ്രിയ കയ്യടി നേടി. രണ്ടാം വരവില്‍ അന്യഭാഷയിലും നസ്രിയ തന്റെ പാദമുദ്ര പതിപ്പിച്ചു.
എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം താരദമ്പതികള്‍ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്ന് റിപോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്
നസ്രിയയുടെ ഒരു പുതിയ ഫോട്ടോയും ചേര്‍ത്താണ് നാലു മാസം ഗര്‍ഭിണിയെന്ന് പ്രചാരണം. ഗൗണ്‍ ധരിച്ച നസ്രിയയുടെ ഈ ഫോട്ടോയില്‍ വയര്‍ അല്‍പ്പം ഉന്തിയ നിലയിലാണ്. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചതും.
എന്നാല്‍ നസ്രിയ ഗര്ഭവതിയാവുകയാണെങ്കില് അത് ആരാധകരുമായി പങ്കുവെയ്ക്കും എന്ന് ഫഹദ് മുമ്പേതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് അത്ര ക്ഷമയില്ലെന്നതാണ് വാസ്തവം.
അപ്പോഴാണ് നസ്രിയ ഗര്‍ഭിണിയെന്ന വാര്‍ത്ത ഒരിക്കല്‍ക്കൂടി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച് വ്യാപകമായി പ്രചരിക്കുകയാണ്.
സുഹൃത്തിനൊപ്പം നില്ക്കുന്ന ചിത്രത്തിലെ നസ്രിയയാണ് വാര്‍ത്തകള്‍ക്ക് ഹേതു. ഈ ചിത്രം അല്‍പ്പം കൂടി മോര്‍ഫ് ചെയ്തുകൂടിയാണ് പ്രചാരണം.
അടുത്ത ചിത്രത്തില്‍ നസ്രിയ ഗര്‍ഭിണിയുടെ വേഷം ചെയ്യും എന്നും ഊഹാപോഹങ്ങള്‍ പരക്കുന്നു
ഗര്ഭിണിയാന്നെന്ന പ്രചാരണത്തിന് ശേഷമാണ് നസ്രിയ തന്റെ വളര്‍ത്തുനായക്കൊപ്പമുള്ള ക്രിസ്തുമസ് ആശംസ പോസ്റ്റ് ചെയ്തത്.
ഇതില്‍ പക്ഷെ നസ്രിയ ആര്‍ക്കും ഊഹിക്കാനുള്ള ഒന്നും തന്നെ അവശേഷിപ്പിച്ചില്ലെന്നതും വാര്‍ത്ത വ്യാജമാണെന്നതിന് വ്യക്തമായ തെളിവാണ്.