ബോളിവുഡിലെ താര റാണികളായ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, സുസ്മിത സെൻ എന്നിവർക്ക് പിന്നാലെ ഒരു മുൻ മിസ് ഇന്ത്യ കൂടി ബോളിവുഡിലെത്തുന്നു. നടാഷ സൂരിയാണ് സിനിമാരംഗത്തേക്കു കടന്നുവരുന്ന സുന്ദരി. ബോളിവുഡിലെ താര റാണികളായ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, സുസ്മിത സെൻ എന്നിവരെല്ലാം സൗന്ദര്യ ലോകത്തിൽ നിന്നു കീരിടം നേടി ബോളിവുഡിലേക്ക് എത്തിയവരായിരുന്നു. അവർക്ക് പിന്തുടർച്ചക്കാരിയായാണ് നടാഷയും ബോളിവുഡിൽ ചുവടു വയ്ക്കാനൊരുങ്ങുന്നത്.
താൻ ബോളിവുഡിലേക്ക് എത്തുന്നതിനെക്കുറിച്ച്താരം തന്നെയാണ് പറയുന്നത്.സിനിമ എന്നത് എളുപ്പത്തിലുള്ള ഒന്നാണെന്നു ഞാൻ കരുതുന്നില്ല. കാര്യങ്ങളെക്കെ കൃത്യമായി തന്നെ ചെയ്യണം. അതിനുള്ള തയാറെടുപ്പിലാണ് ഞാൻ. പതിയെ മാത്രമേ ഞാൻ സിനിമയിലേക്ക് കയറി വരികയുള്ളു- നടാഷ പറയുന്നു.എന്റെ വിജയത്തിന് പിന്നിൽ അമ്മയാണ്. അമ്മയുടെ വാലിൽ തൂങ്ങി നടന്ന എനിക്ക് അമ്മയാണ് വഴി കാണിച്ചു തരുന്നത്. സൗന്ദര്യ മത്സരങ്ങളെല്ലാം പ്രധാനമായും അമ്മയുടെ താൽപര്യമായിരുന്നു. അതിനാലാണ് ഞാൻ അതിൽ പങ്കെടുത്തത്. എന്റെ ചെറിയ നേട്ടങ്ങളിൽ ഞാൻ ഏറെ സന്തോഷവതിയണ്.സിനിമയിലേക്ക് പോവണം എന്നുള്ളതും അമ്മയുടെ ആഗ്രഹമായിരുന്നു- നടാഷ വ്യക്തമാക്കുന്നു.