വലപ്പാട്: ദേശീയപാത ബൈപ്പാസിന് വേണ്ടി ഇല്ലാതാകുന്ന ആനവിഴുങ്ങി കോളനിയിലെ വീടുകളിൽ കയറിയിറങ്ങി പെന്പിളൈ ഒരുമ നേതാവ് ഗോമതി വീട്ടുകാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.കുടിയിറക്കിനെതിരെ ആന വിഴുങ്ങി സെന്ററിൽ നടത്തുന്ന രാപ്പകൽ സത്യാഗ്രഹ സമരം 100 ദിവസം പിന്നിട്ടതിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.
ആന വിഴുങ്ങി കോളനിയിൽ പൂർണമായും ഭാഗികമായും 29 വീടുകളാണ് നഷ്ടപ്പെടുന്നതെന്ന് ഗോമതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ചെലവിൽ പഠിച്ച് എല്ലാ ആനുകൂല്യങ്ങളും നേടിയ കളക്ടറും പോലീസും ഉദ്യോഗസ്ഥരും ഭരണസ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുടെ പാദസേവകരാണെന്നും ഇവർ ജനങ്ങളെ ദ്രോഹിക്കുന്നവരാണെന്ന് ആനവിഴുങ്ങി സെന്ററിലെ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഗോമതി ആരോപിച്ചു.
കണ്‍വീനർ കെ.എച്ച്.മിഷോ അധ്യക്ഷനായിരുന്നു .പ്രീത താമി, സി. കെ.ശിവദാസൻ എന്നിിവർ പ്രസംഗിച്ചു.