ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം: ന​ട​ൻ ഋ​ഷ​ഭ് ഷെ​ട്ടി, ന​ടി നി​ത്യ മേ​നോ​ൻ; മി​ക​ച്ച ചി​ത്രം ആ​ട്ടം

ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​താം ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ തി​ള​ങ്ങി മ​ല​യാ​ളം. മി​ക​ച്ച ചി​ത്ര​മാ​യ ആ​ട്ടം മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ നേ​ടി. ആ​ട്ട​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച ആ​ന​ന്ദ് ഏ​ക​ര്‍​ഷി​യാ​ണ് മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്ത്. ചി​ത്ര​സം​യോ​ജ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​വും ആ​ട്ട​ത്തി​നാ​ണ്.

ക​ന്ന​ഡ ന​ട​ൻ റി​ഷ​ഭ് ഷെ​ട്ടി മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ നി​ത്യ മേ​നോ​നും മാ​ന​സി പ​രേ​ഖും മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് പ​ങ്കി​ട്ടു. സൂ​ര​ജ് ആ​ർ. ബ​ർ​ജാ​ത്യ​യാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ. ക​ന്ന​ഡ ചി​ത്രം കാ​ന്താ​ര​യാ​ണ് മി​ക​ച്ച ജ​ന​പ്രി​യ ചി​ത്രം.

നോ​ൺ ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സം​വി​ധാ​യി​ക​യാ​യി മ​റി​യം ചാ​ണ്ടി മേ​നാ​ച്ചേ​രി​യെ തെ​ര‍​ഞ്ഞെ​ടു​ത്തു. സൗ​ദി വെ​ള്ള​ക്ക​യാ​ണ് മി​ക​ച്ച മ​ല​യാ​ള ചി​ത്രം. സ​ലി​ല്‍ ചൗ​ധ​രി​യു​ടെ മ​ക​ന്‍ സ​ഞ്ജ​യ് സ​ലീ​ല്‍ ചൗ​ധ​രി​ക്കു മ​ല​യാ​ള ചി​ത്ര​മാ​യ കാ​ഥി​ക​നി​ലെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശം ല​ഭി​ച്ചു.

2022ലെ ​ചി​ത്ര​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 2022 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ സെ​ൻ​സ​ർ ചെ​യ്ത ചി​ത്ര​ങ്ങ​ളെ​യാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ്റ് പു​ര​സ്കാ​ര​ങ്ങ​ൾ

ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ -പ്ര​മോ​ദ് കു​മാ​ർ – ഫോ​ജ
സം​ഘ​ട്ട​ന​സം​വി​ധാ​നം – അ​ൻ​ബ​റി​വ് (കെ​ജി​എ​ഫ് 2)
നൃ​ത്ത​സം​വി​ധാ​നം – ജാ​നി, സ​തീ​ഷ് (തി​രു​ച്ചി​ദ്ര​മ്പ​ലം)
ഗാ​ന​ര​ച​ന – നൗ​ഷാ​ദ് സാ​ദ​ർ ഖാ​ൻ (ഫൗ​ജ)
സം​ഗീ​ത​സം​വി​ധാ​യ​ക​ൻ – പ്രീ​തം (ബ്ര​ഹ്മാ​സ്ത്ര)
പ​ശ്ചാ​ത്ത​ല സം​ഗീ​തം -എ.​ആ​ർ. റ​ഹ്മാ​ൻ (പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ 1)
കോ​സ്റ്റ്യൂം- നി​ഖി​ൽ ജോ​ഷി
പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ -അ​ന​ന്ദ് അ​ധ്യാ​യ (അ​പ​രാ​ജി​തോ)
സൗ​ണ്ട് ഡി​സൈ​ൻ – ആ​ന​ന്ദ് കൃ​ഷ്ണ​മൂ​ർ​ത്തി (പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ 1)
ഛായാ​ഗ്ര​ഹ​ണം – ര​വി വ​ർ​മ​ൻ (പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ-1)
ഗാ​യി​ക – ബോം​ബെ ജ​യ​ശ്രീ (സൗ​ദി വെ​ള്ള​ക്ക)
ഗാ​യ​ക​ൻ – അ​രി​ജി​ത് സിം​ഗ് (ബ്ര​ഹ്മാ​സ്ത്ര)
ബാ​ല​താ​രം-​ശ്രീ​പ​ഥ് (മാ​ളി​ക​പ്പു​റം)
സ​ഹ​ന​ടി – നീ​ന ഗു​പ്ത (ഊ​ഞ്ചാ​യി)
സ​ഹ​ന​ട​ൻ- പ​വ​ൻ രാ​ജ് മ​ൽ​ഹോ​ത്ര (ഫൗ​ജ)
മി​ക​ച്ച തെ​ലു​ങ്ക് ചി​ത്രം – കാ​ർ​ത്തി​കേ​യ 2
ത​മി​ഴ് ചി​ത്രം- പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ
മ​ല​യാ​ള ചി​ത്രം – സൗ​ദി വെ​ള്ള​ക്ക
ക​ന്ന​ഡ ചി​ത്രം – കെ​ജ​എ​ഫ് 2
ഹി​ന്ദി ചി​ത്രം – ഗു​ൽ​മോ​ഹ​ർ

Related posts

Leave a Comment