അവാര്‍ഡ് തുകയിലെ വൈരുദ്ധ്യവും പ്രിയദര്‍ശനും ട്രോളന്മാരുടെ പുതിയ ഇരകള്‍! ദേശീയ പുരസ്‌കാരം ഭാര്യയുടെ കളിയാക്കലിനുള്ള മറുപടിയെന്ന് അക്ഷയ് കുമാര്‍; ദേശീയ അവാര്‍ഡിന് പിന്നിലെ ചില കൗതുകങ്ങള്‍

southlive_2017-04_5ca1e5ae-8410-46e8-829d-ae0b97e6cb31_lal2അവാര്‍ഡിനര്‍ഹരായവരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള പ്രഖ്യാപനമായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനവേളയില്‍ നടന്നത്. ജൂറി അംഗമായിരുന്ന പ്രിയദര്‍ശന്‍ അവാര്‍ഡിനായി പരിഗണിച്ചത് തന്റെ സുഹൃത്തുക്കളെയാണെന്നുള്ള ആരോപണമുയരുന്നുണ്ട്. പ്രിയദര്‍ശനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനുപുറമെ അവാര്‍ഡ് ലഭിച്ചവര്‍ക്ക് കിട്ടുന്ന പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങളും കൗതുകമാവുകയാണ്. മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിയെങ്കിലും അക്ഷയ്കുമാറിന് കിട്ടുന്നത് മോഹന്‍ലാലിന് കിട്ടുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുകയാണെന്നുള്ളതാണ് ഇതിലെ കൗതുകകരമായ വസ്തുത.

southlive_2017-04_8ae19cfe-48e8-4e8a-9422-b46bea021d92_1

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഓരോ അവാര്‍ഡിനും നല്‍കുന്ന തുകയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് അവാര്‍ഡ് തുകയിലെ കൗതുകങ്ങള്‍ കാണാന്‍ കഴിയുന്നത്. ഇതുപ്രകാരം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാറിന് അമ്പതിനായിരം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. അതേസമയം പുലിമുരുകന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകളിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കിയ മോഹന്‍ലാലിനാകട്ടെ രണ്ടുലക്ഷം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. രണ്ട് അവാര്‍ഡുകളും തമ്മില്‍ ഒന്നരലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. മികച്ച നടിക്ക് ലഭിക്കുന്നതും അരലക്ഷം രൂപയും രജതകമലവുമാണ്. അതേസമയം മികച്ച സംവിധായകന് ലഭിക്കുന്നത് മികച്ച് തുകയാണ്.

southlive_2017-04_197ecf26-37bb-475c-857b-b0c5515fe7ed_23

വെന്റിലേറ്റര്‍ എന്ന മറാത്തി സിനിമയുടെ സംവിധായകനായ രാജേഷ് പുസ്‌കറിന് രണ്ടരലക്ഷം രൂപയും സ്വര്‍ണ കമലവുമാണ് ലഭിക്കുന്നത്. മികച്ച സഹനടന്‍, സഹനടി, ഗാനരചയിതാവ്, കൊറിയോഗ്രഫി എന്നിങ്ങനെയുളള എല്ലാ പുരസ്‌കാരങ്ങള്‍ക്കും ലഭിക്കുന്നത് അരലക്ഷം രൂപയും രജതകമലവുമാണ്. റസ്തം എന്ന സിനിമയിലെ അഭിനയത്തിനാണ് ഹിന്ദി നടനായ അക്ഷയ്കുമാറിന് മികച്ച നടനുളള ദേശീയപുരസ്‌കാരം ലഭിക്കുന്നത്. അക്ഷയ്കുമാറിന്റെ ആദ്യ ദേശീയപുരസ്‌കാരമാണിത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് ലഭിച്ച ഈ പുരസ്‌കാരം തന്റെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യകിച്ച് തന്റെ ഭാര്യയ്ക്കും സമര്‍പ്പിക്കുന്നതായി അക്ഷയ് കുമാര്‍ പറഞ്ഞു. അവാര്‍ഡ് നിശകള്‍ക്ക് താന്‍ പങ്കെടുക്കാത്തത് തനിക്ക് അവാര്‍ഡുകളൊന്നും ലഭിക്കാത്തതിനാലാണെന്ന ഭാര്യയുടെ കളിയാക്കലിനുള്ള മധുരപ്രതികാരമായി ഈ അവാര്‍ഡിനെ അവള്‍ക്ക് സമര്‍പ്പിക്കുന്നു എന്നാണ് തമാശരൂപേണ അദ്ദേഹം പ്രതികരിച്ചത്.

southlive_2017-04_7fa9ea3c-ce9d-47f7-97c5-e19defed88d8_24

southlive_2017-04_e948384e-0027-4474-8742-879ec6a53f7d_23

Related posts