കോതമംഗലം: ദേശീയപതാക അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നഗരമധ്യത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ തടി ഡിപ്പോയോട് ചേർന്നുള്ള റോഡിന്റെ ഓരത്തായിരുന്നു ദേശീയപതാക ഉപേഷിച്ച നിലയിൽ കണ്ടെത്തിയത്. മഴനനഞ്ഞ്, അഴുക്കുവെള്ളത്തിൽ കിടക്കു നിലയിലായിരുന്നു. വിവരമറിയിച്ചതിനേത്തുടർന്ന് പോലിസെത്തി ദേശിയപതാക ഏറ്റെടുക്കുകയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തുന്ന മുനിസിപ്പൽ ഓഫീസ്, വനംവകുപ്പ് ഓഫീസ്, റവന്യൂ ടവർ, വില്ലേജ് ഓഫിസ്, ട്രഷറി തുടങ്ങി നിരവധി സർക്കാർ ഓഫിസുകൾ തൊട്ടടുത്തുണ്ടെങ്കിലും നഗ്നമായ നിയമലംഘനം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
മഴക്കൊപ്പമുണ്ടായ കാറ്റിൽ എവിടെ നിന്നെങ്കിലും പാറി വീണതാണോ, ആരെങ്കിലും മനപൂർവം കൊണ്ടുവന്നിട്ടതാണോയെന്നത് വ്യക്തമായിട്ടില്ല. ആരക്കാലുകളുടെ എണ്ണത്തിൽ വ്യത്യാസമുള്ളതിനാൽ ദേശിയ പതാകയായി അംഗീകരിക്കാനാവില്ലെന്നാണ് പോലിസ് പറയുന്നത്.