കാസർഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഐജിക്കും എഡിഎം ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറി.
എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ നാരായണന്, സിവില്‍ പോലീസ് ഓഫീസര്‍ ബിജുമോന് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ ഉത്തരവായി.
കാസര്‍ഗോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് തലകീഴായ പതാക ഉയര്‍ത്തിയത്. സല്യൂട്ട് സ്വീകരിച്ചതിന് ശേഷമാണ് മന്ത്രി അബദ്ധം മനസിലായത്.
സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. പിന്നീട് പതാക തിരിച്ചിറക്കി നേരയാക്കിയതിന് ശേഷം വീണ്ടും ഉയര്‍ത്തുകയായിരുന്നു.