37-ാമത് ദേശീയ ഗെയിംസിന് ഗോവയിൽ തുടക്കം. മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
2036 ഒളിമ്പിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2036-ൽ ഇന്ത്യ പ്രധാന സാമ്പത്തിക ശക്തികളിലൊന്നാകും,ബഹിരാകാശം മുതൽ കായികം വരെ ഇന്ത്യയുടെ പതാകയുണ്ടാകുമെന്നും അതുകൊണ്ട് തന്നെ ഒളിമ്പിക്സും നമുക്ക് അപ്പോഴേക്കും എളുപ്പമാകുമെന്ന് മോദി കൂട്ടിച്ചേർത്തു.
അതേസമയം, മർഗോവിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 37-ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ ഇന്ത്യൻ അത്ലറ്റുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടോർച്ച് സമ്മാനിച്ചു.
ദേശീയ ഗെയിംസ് ഒക്ടോബർ 26 (വ്യാഴം) മുതൽ നവംബർ 9 (വ്യാഴം) വരെ നടക്കും, 28 വേദികളിലായി 43 കായിക ഇനങ്ങളിലായി പതിനായിരത്തിലധികം കായികതാരങ്ങൾ മത്സരിക്കും. ഗോവയിൽ ആദ്യമായാണ് ദേശീയ ഗെയിംസ് നടക്കുന്നത്.
Inaugurating the 37th National Games in Goa. It celebrates India's exceptional sporting prowess. https://t.co/X0Q9at0Oby
— Narendra Modi (@narendramodi) October 26, 2023
#WATCH | Indian athletes present Torch to Prime Minister Narendra Modi at the opening of the 37th National Games at Pandit Jawaharlal Nehru Stadium in Margao. pic.twitter.com/5K3v30XMkB
— ANI (@ANI) October 26, 2023