പനജി: ദേശീയ ഗെയിംസിൽ ഏഴാം ദിനം കേരളത്തിന്റെ അക്കൗണ്ടിലേക്ക് സ്വർണമെത്തിയില്ല. നീന്തലില്‍ സജന് പ്രകാശിന്റെ വെള്ളിയും വെങ്കലവും തയ്ക്വോണ്ടയില് അചല്‍ ദേവി നേടിയ വെങ്കലവുമാണ് കേരളത്തിന്റെ ഇന്നലത്തെ സമ്പാദ്യം.
തയ്ക്വോണ്ടോയില്‍ വനിതകളുടെ 49 കിലോയില്‍ താഴെയുള്ളവരുടെ ക്യൊഗൂറി വിഭാഗത്തിലാണ് മണിപ്പൂര്‍ സ്വദേശി അചല്‍ ദേവി വെങ്കലം നേടിയത്. 800 മീറ്റർ ഫ്രീസ്റ്റൈലില്‍ വെളളിയും (8.15.64), 50 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ വെങ്കലവും (24.78) സജൻ നേടി.
പുരുഷ ട്രിപ്പിള്‍ ജംപില്‍ സര്‍വീസസിന്റെ മലയാളി താരം എ.ബി. അരുണ്‍ റിക്കാർഡോടെ(16.79 മീറ്റര്‍) സ്വര്‍ണം നേടി. സര്‍വീസസിന്റെ മലയാളി താരമായ കാര്‍ത്തിക് ഉണ്ണികൃഷ്ണനാണ്(16.57) വെള്ളി. സെപക് താക്രോ ഡബിള്‍സില്‍ കേരളം ഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചു.