കേ​ര​ള​ത്തി​ന് 550 അം​ഗ സം​ഘം ; പി.​എ​സ്. ജീ​ന ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: 38-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള​ത്തി​ന് 550 അം​ഗ സം​ഘം. ഇ​തി​ൽ 437 കാ​യി​ക താ​ര​ങ്ങ​ളും 113 ഒ​ഫീ​ഷ​ൽ​സു​മാ​ണു​ള്ള​ത്.

29 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് കേ​ര​ളം മാ​റ്റു​ര​യ്ക്കു​ക. 52 കാ​യി​ക താ​ര​ങ്ങ​ളും13 ഒ​ഫീ​ഷ​ൽ​സു​മ​ട​ങ്ങു​ന്ന അ​ത്‌​ല​റ്റി​ക്സ് സം​ഘ​മാ​ണ് അം​ഗ ബ​ല​ത്തി​ൽ ഒ​ന്നാ​മ​ത്. അ​ക്വാ​ട്ടി​ക്സി​ൽ 43 താ​ര​ങ്ങ​ളും എ​ട്ട് ഒ​ഫീ​ഷ​ൽ​സും അ​ണി​നി​ര​ക്കും. ഉ​ദ്ഘാ​ട​ച്ച​ട​ങ്ങി​ലെ മാ​ർ​ച്ച് പാ​സ്റ്റി​ൽ കേ​ര​ള സം​ഘ​ത്തി​ന്‍റെ പ​താ​ക​യേ​ന്തു​ന്ന​ത് അ​ന്താ​രാ​ഷ്‌​ട്ര ബാ​സ്ക​റ്റ്ബോ​ൾ താ​രം പി.​എ​സ്. ജീ​ന​യാ​ണ്.

മു​ൻ അ​ന്താ​രാ​ഷ്‌​ട്ര നീ​ന്ത​ൽ താ​ര​വും ഒ​ളി​ന്പ്യ​നും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സെ​ബാ​സ്റ്റ്യ​ൻ സേ​വ്യ​റാ​ണ് ദേ​ശീ​യ ഗെ​യിം​സി​നു​ള​ള കേ​ര​ള ടീ​മി​ന്‍റെ ചെ​ഫ് ഡി ​മി​ഷ​ൻ.

സു​ഭാ​ഷ് ജോ​ർ​ജ്, വി​ജു വ​ർ​മ്മ, ആ​ർ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ ഡെ​പ്യൂ​ട്ടി ചെ​ഫ് ഡി ​മി​ഷ​ൻ​സാ​ണ്. ഗെ​യിം​സി​ൽ മ​ത്സ​രി​ക്കാ​നു​ള്ള കേ​ര​ള​ത്തി​ന്‍റെ താ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി.

ദേ​ശീ​യ ഗെ​യിം​സി​നു​ള്ള കേ​ര​ള ടീ​മി​ന്‍റെ യാ​ത്ര, പ​രി​ശീ​ല​ന ക്യാ​ന്പ്, സ്പോ​ർ​ട്സ് കി​റ്റ് തു​ട​ങ്ങി​യ ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത് സം​സ്ഥാ​ന കാ​യി​ക വ​കു​പ്പാ​ണ്. കേ​ര​ള ടീ​മം​ഗ​ങ്ങ​ൾ​ക്ക് കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ വ​ക​യാ​യി പ്ര​ത്യേ​ക ജ​ഴ്സി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​നു​വ​രി 26 മു​ത​ൽ കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

ക​ഴി​ഞ്ഞ ദേ​ശീ​യ ഗെ​യിം​സി​ൽ 36 സ്വ​ർ​ണ​വും 24 വെ​ള്ളി​യും 27 വെ​ങ്ക​ല​ങ്ങ​ളു​മ​ട​ക്കം 87 മെ​ഡ​ലു​ക​ളു​മാ​യി കേ​ര​ളം അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു.

Related posts

Leave a Comment