ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ആ​ശ​ങ്ക​ക​ളും പ്ര​തി​ഷേ​ധ​വും; ദേ​ശീ​യ​പാ​ത സ​ർ​വേ നി​ർ​ത്തി​വ​യ്ക്ക​ണമെന്ന് കാട്ടി മു​സ്ലിം​ലീ​ഗ് ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ജി​ല്ല​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ആ​ശ​ങ്ക​ക​ളും പ്ര​തി​ഷേ​ധ​വും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ദു​രീ​ക​രി​ക്ക​ണ​മെ​ന്നു മു​സ‌‌്‌ലിം ​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ശ​ങ്ക​യ​ക​റ്റി അ​ർ​ഹ​മാ​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്ന​തു വ​രെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു​ള്ള സ​ർ​വേ​യും ക​ല്ലി​ട​ൽ പ്ര​വൃ​ത്തി​യും നി​ർ​ത്തി​വ​യ്ക്കാ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നു നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല സ്ഥ​ല​ങ്ങ​ളി​ലും സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ള്ള​തി​നാ​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ സ​ർ​വേ ന​ട​ക്കു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം. നി​ല​വി​ലു​ള്ള റോ​ഡ് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വി​ധം അ​ലൈ​മെ​ന്‍റ്് വ​രു​ന്നി​ല്ല. ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു കി​ട്ടു​ന്ന ന​ഷ്ട​പ​രി​ഹാ​ര​മെ​ന്തൊ​ക്കെ​യെ​ന്നു ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ആ​സ്തി ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ വി​ളി​ച്ചു​ചേ​ർ​ത്തു ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ​യും പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ​യും യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​മേ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കൂ​വെ​ന്നു എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു പു​ന​ര​ധി​വാ​സ​ത്തി​നു ആ​വ​ശ്യ​മാ​യ പ്ര​തി​ഫ​ല തു​ക ന​ൽ​കാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ക​ണം. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു.

ഇ​തു വേ​ഗ​ത്തി​ലാ​ക്കി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക്ക് അ​റു​തി വ​രു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എ ല​ത്തീ​ഫ്, എം.​എ ഖാ​ദ​ർ, സ​ലീം കു​രു​വ​ന്പ​ലം, ഉ​മ്മ​ൽ അ​റ​ക്ക​ൽ, നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, കെ.​എം ഗ​ഫൂ​ർ, ബ​ക്ക​ർ ചെ​ർ​ണൂ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts