നിലവിൽ 2,293 പാർട്ടികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യയിൽ ഏഴു പാർട്ടികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടികളായി അംഗീകരിച്ചിരിക്കുന്നത്. ഒരു പാർട്ടി ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടുന്നതിന് ചില നിബന്ധനകളുണ്ട്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ സ്ഥാനാർഥികളെ നിറുത്തുകയും അതാത് സംസ്ഥാനങ്ങളിലെ സാധുവോട്ടിൽ ആറ് ശതമാനം നേടുകയും ലോക്സഭയിലെ നാല് സീറ്റെങ്കിലും നേടുകയും വേണം.
അല്ലെങ്കിൽ
ലോക്സഭയിലെ ആകെ സീറ്റിന്റെ രണ്ടു ശതമാനമെങ്കിലും നേടുകയും മൂന്നു സംസ്ഥാനങ്ങളിൽ നിന്നെങ്കിലും പാർട്ടിയുടെ സ്ഥാനാർഥികൾ വിജയിക്കുകയും വേണം.
അല്ലെങ്കിൽ
8നാലു സംസ്ഥാനങ്ങളിലെങ്കിലും ആ പാർട്ടിയെ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചിരിക്കണം.
ഇന്ത്യയിൽ നിലവിൽ ഏഴ് ദേശീയ പാർട്ടികളാണുള്ളത്.
ദേശീയ പാർട്ടികൾക്കു പുറമെ 60 അംഗീകൃത സംസ്ഥാന പാർട്ടികളും ഉണ്ട്. ഇത്തരത്തിൽ ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം ലഭിച്ചാൽ പാർട്ടികൾക്ക് ചില നേട്ടങ്ങളൊക്കെയുണ്ട്.
അംഗീകാരം കിട്ടിയാൽ റിസേർവ്ഡ് പാർട്ടി ചിഹ്നം ലഭിക്കും.ഈ ചിഹ്നം അതാത് രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികൾക്ക് മാത്രമെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിയു.
ദേശീയ ചാനലിലും റേഡിയോയിലും സൗജന്യ സംപ്രേഷണ സമയം ലഭിക്കും
ഇലക്ഷൻ തീയതികൾ നിശ്ചയിക്കുന്നതിൽ അഭിപ്രായ സ്വാതന്ത്ര്യം,
പെരുമാറ്റ ചട്ടങ്ങൾ നിശ്ചയിക്കുന്നതിൽ പങ്കാളിത്തം.
കേരളത്തിൽ നാല് സംസ്ഥാന പാർട്ടികളാണുള്ളത്
ജനതാ ദൾ ( സെക്യുലർ)
കേരളാ കോൺഗ്രസ്(എം)
ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ്
റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി