പത്തനംതിട്ട: മഹാരാഷ്ട്രയിലെ ചാന്ത്രപ്പൂരിൽ നടന്ന നടന്ന ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയ എച്ച്. അമാനിക, സ്നേഹ മറിയം വിൽസൺ എന്നിവർക്ക് പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി.
പ്രസിഡന്റ് കെ. അനിൽകുമാർ കായികതാരങ്ങളെയും കോച്ച് റെജിന്‍ മാത്യുവിനെയും ആദരിച്ചു.സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് തങ്കച്ചൻ പി. ജോസഫ്, സതീഷ് പിൽ, പി.ആർ. അജിത്, ബിജോയി തോമസ്, സുധീഷ് ആചാര്യ, ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി അമൃത് സോമരാജൻ എന്നിവർ പ്രസംഗിച്ചു.
x100 മീറ്റർ റിലേയിൽ പങ്കെടുത്താണ് ഇരുവരും കേരളത്തിനുവേണ്ടി സ്വർണം നേടിയത്.