കേ​ന്ദ്ര സ​ർ​ക്കാ​ർ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ​നി​ന്നു സ​ച്ചി​ൻ, ബൂ​ട്ടി​യ ഔ​ട്ട്; ഉ​ഷ ഇ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ദേ​ശീ​യ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ​നി​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റെ​യും ചെ​സ് വി​സ്മ​യം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നെ​യും ഒ​ഴി​വാ​ക്കി. കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ 2015ൽ ​രൂ​പീ​ക​രി​ച്ച സ​മി​തി​യാ​ണ് ദേ​ശീ​യ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ.

സ​ച്ചി​നും ആ​ന​ന്ദി​നും പ​ക​രം ഹ​ർ​ഭ​ജ​ൻ സിം​ഗി​നെ​യും കെ. ​ശ്രീ​കാ​ന്തി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി. 27 അം​ഗ സ​മി​തി 18 ആ​യും നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബാ​ഡ്മി​ന്‍റ​ണ്‍ പ​രി​ശീ​ല​ക​ൻ പു​ല്ലേ​ല ഗോ​പീ​ച​ന്ദ്, ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ബൈ​ചും​ഗ് ബൂ​ട്ടി​യ എ​ന്നി​വ​രും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രി​ൽ​പ്പെ​ടും.

മ​ല​യാ​ളി ഒ​ളി​ന്പ്യ​ൻ പി.​ടി. ഉ​ഷ, അ​ന്പെ​യ്ത്ത് താ​രം ലിം​ബാ റാം, ​അ​ഞ്ജ​ലി ഭാ​ഗ​വ​ത്, റെ​ന​ഡി സിം​ഗ്, യോ​ഗേ​ശ്വ​ർ ദ​ത്ത്, പാ​രാ​ലിം​ന്പി​ക് താ​രം ദീ​പ മാ​ലി​ക്ക് എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ പു​തി​യ അം​ഗ​ങ്ങ​ൾ. രാ​ജ്യ​സ​ഭാ അം​ഗ​മെ​ന്ന നി​ല​യി​ലാ​ണ് സ​ച്ചി​നെ ആ​ദ്യ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Related posts

Leave a Comment