പെ​യി​ന്‍റിം​ഗി​നി​ടെ ദേ​ശീ​യ​ഗാ​നം കേ​ട്ട​പ്പോ​ൾ തൊ​ഴി​ലാ​ളി ചെ​യ്തത് ക​ണ്ടോ: ക​യ്യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ദേ​ശീ​യ​ഗാ​നം ഒ​രു ദേ​ശ​ത്തി​ന്‍റെ വി​കാ​ര​മാ​ണ്. ദേ​ശ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ ദേ​ശീ​യ​ഗാ​നം എ​പ്പോ​ൾ കേ​ട്ടാ​ലും എ​ഴു​ന്നേ​റ്റ് നി​ൽ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. അ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ഒ​രു തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് പെ​യി​ന്‍റ് ചെ​യ്യു​ക​യാ​ണ്. പെ​ട്ട​ന്നാ​ണ് തൊ​ട്ട​ടു​ത്ത സ്കൂ​ളി​ൽ നി​ന്ന് ദേ​ശീ​യ​ഗാ​നം കേ​ട്ട​ത്. പെ​ട്ട​ന്ന​യാ​ൾ ത​ന്‍റെ ജോ​ലി നി​ർ​ത്തി, വീ​തി കു​റ​ഞ്ഞ സ​ണ്‍​ഷെ​യ്ഡി​ല്‍ അ​ന​ങ്ങാ​തെ നി​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് തൊ​ഴി​ലാ​ളി​യെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​മ​നു​ഷ്യ​നോ​ട് ബ​ഹു​മാ​നം തോ​ന്നു​ന്നു. ദേ​ശീ​യ ഗാ​നം കേ​ട്ടി​ട്ടും മ​റ്റു​ള്ള​വ​ർ അ​ത് വ​ക​വ​യ്ക്കാ​തെ ത​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ളി​ൽ മു​ഴു​കു​മ്പോ​ഴും അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ഇ​ദ്ദേ​ഹം ദേ​ശീ​യ​ഗാ​ന​ത്തോ​ടു​ള്ള ബ​ഹു​മാ​നം കാ​ണി​ക്കു​ന്നു. എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും ക​മ​ന്‍റ്.

 

Related posts

Leave a Comment