അമ്പലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബ് താഴെ വീണു. യാത്രക്കാരുടെ ജീവൻ ഭീഷണിയിൽ. ദേശീയപാതയിൽ പായൽക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്തായാണ് സ്ലാബ് വീണത്.ദേശീയ പാത പുനർനിർമാണത്തിന്റെ ഭാഗമായി ഗതാഗതം ക്രമീകരിക്കുന്നതിനായാണ് സ്ലാബുകൾ സ്ഥാപിച്ചത്. ഇതിലൊരെണ്ണമാണ് തൊട്ടടുത്ത കുഴിയിലേക്ക് വീണത്.
വാഹനങ്ങൾ കടന്നു പോകുന്ന സ്ഥലത്തോടു ചേർന്നാണ് ഈ കുഴിയുള്ളത്. വഴിവിളക്കു പോലുമില്ലാത്ത ഈ ഭാഗത്ത് സ്ലാബില്ലാത്തത് വലിയ അപകടങ്ങൾക്കു കാരണമാകുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്. ഒരു വാഹനത്തെ മറി കടന്നെത്തുന്ന വാഹനം നിയന്ത്രണം തെറ്റിയാൽ സ്ലാബില്ലാത്തതു മൂലം ഈ കുഴിയിൽ വീഴും. സ്ലാബ് വീണുകിടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് പൂർവസ്ഥിതിയിലാക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.