വിൽനിയുസ്: നാറ്റോ അംഗത്വത്തിൽ സ്വീഡനെ പിന്തുണയ്ക്കാൻ തുർക്കി തീരുമാനിച്ചു. തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ ആണ് ഇക്കാര്യം അറിയിച്ചത്.
മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണു വിട്ടുവീഴ്ചയ്ക്കു തുർക്കി തയാറായത്. അംഗത്വം ലഭിക്കുന്നതോടെ നാറ്റോയിലെ 32-ാം അംഗമാകും സ്വീഡൻ. ഏതാനും നാൾ മുന്‍പ് ഫിൻലൻഡിന് അംഗത്വം ലഭിച്ചിരുന്നു.
സ്വീഡന്റെ കാര്യത്തിൽ എതിർപ്പുയർത്തിയിരുന്ന ഹംഗേറിയൻ പ്രസിഡന്റ് വിക്തോർ ഓർബനും വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്നാണു റിപ്പോർട്ട്.
200 വർഷത്തോളം ഒരു സഖ്യത്തിലും ഭാഗമാകാതെ നിന്ന രാജ്യമാണു സ്വീഡൻ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് നാറ്റോ അംഗത്വത്തിനു സ്വീഡനെ പ്രേരിപ്പിച്ചത്. കുർദിഷ് തീവ്രവാദികൾക്ക് സ്വീഡൻ അഭയം നല്‍കുന്നുവെന്നായിരുന്നു തുർക്കിയുടെ പരാതി.