രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാവില്ല! സിനിമാ തീയറ്ററുകളിൽ പ്രദർശനത്തിനു മുന്പായി ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ സിനിമാ തീയറ്ററുകളിൽ പ്രദർശനത്തിനു മുന്പായി ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാവില്ല. ജനം തീയറ്ററിൽ പോകുന്നത് വിനോദത്തിനാണെന്നും കഴിഞ്ഞ വർഷം ഉത്തരവ് പുറപ്പെടുവിച്ച ഇടക്കാല ബെഞ്ച് പരാമർശം നടത്തി.

ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടത് കേന്ദ്ര സർക്കാരാണെന്നാണ് ചീഫ് ജസ്റ്റീസ് ദീപ്ക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ ജെ. ചന്ദ്രചൂഢ് പരാമർശം നടത്തിയത്. തീയറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും വഴി ജനങ്ങളിൽ രാജ്യസ്നേഹവും ദേശീയബോധവും ഉണർത്താൻ കഴിയുമെന്നായിരുന്നു കഴിഞ്ഞ വർഷം സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ദേശീയ ഗാനത്തിന്‍റെ സമയത്ത് സിനിമാ സ്ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണം. ഈ സമയത്ത് പ്രേക്ഷകർ തിയറ്ററിൽ എഴുന്നേറ്റു നിൽക്കണമെന്നുമാണ് സുപ്രീം കോടതി നിർദേശിച്ചിരുന്നത്.

Related posts