തിരുവനന്തപുരം: കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഡിജിപിക്ക് പരാതി. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് പരാതി നല്‍കിയത്.
ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി. മതസൗഹാര്‍ദം തകര്‍ക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ശബരിമലയിലെ തിരക്കില്‍ പ്രതിപക്ഷത്തിന് യാതൊരു ബന്ധവുമില്ലെന്നിരിക്കെ പ്രതിപക്ഷത്തിനെതിരേ ഹിന്ദുമത വിശ്വാസികളെ തിരിച്ച് വിടാന്‍ മന്ത്രി ശ്രമിച്ചു. സംഭവത്തില്‍ മന്ത്രിക്കെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ശബരിമലയില്‍ പ്രതിപക്ഷം കൃത്രിമമായി തിരക്കുണ്ടാക്കുന്നെന്ന് മുന്‍ മേല്‍ശാന്തി ശങ്കരന് നമ്പൂതിരി തന്നോട് പറഞ്ഞുവെന്നായിരുന്നു സജി ചെറിയാന് പറഞ്ഞത്. പാമ്പാടിയിലെ നവകേരള സദസില്‍ വച്ചായിരുന്നു പരാമര്‍ശം.