കോട്ടയം: ശശി തരൂരിന്റെ സമ്മേളനങ്ങളിൽ ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാവർക്കും സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രാഷ് ട്രദീപികയോടു പറഞ്ഞു.
സംഘടനാപരമായ രീതയിലല്ല സമ്മേളനം സംഘടിപ്പിച്ചത്. ഡിസിസി നേതൃത്വവുമായി സമ്മേളനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല.
അതിനാൽ താൻ പങ്കെടുക്കുന്നില്ല. തന്നെ ക്ഷണിച്ചിട്ടുമില്ല. എന്നാൽ ആരു പങ്കെടുക്കുന്നതിലും വിരോധമില്ല. ശശി തരൂർ കോണ്ഗ്രസിന്റെ നേതാവാണ്.
അദ്ദേഹം ജില്ലയിൽ എത്തുന്നതിൽ സന്തോഷമേയുളളു. എന്നാൽ പാർട്ടിക്ക് ഒരു നയവും സംഘടനാപരമായ നടപടിക്രമങ്ങളുമുണ്ട്. ഇതു പാലിക്കാതെയാണ് സമ്മേളനം. അതിനാലാണ് പങ്കെടുക്കാത്തതെന്ന് നാട്ടകം സുരേഷ് പറഞ്ഞു.
അച്ചടക്കസമിതിക്ക് പരാതി നൽകി
കോട്ടയം: ശശി തരൂരിനെതിരേ പാർട്ടി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകിയെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. എഐസിസിസിക്കും പരാതി നൽകും.
തരൂർ അച്ചടക്ക ലംഘനം നടത്തിയിരിക്കുകയാണ്. യൂത്ത് കോണ്ഗ്രസ് സമ്മേളനത്തിനെതിരേ പരാതി ലഭിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ നിന്നുകൊണ്ടല്ല പരിപാടികൾ.
ജില്ലാ കോണ്ഗ്രസ് കമ്മറ്റിയെ അറിയിച്ചിട്ടില്ലെന്നും ഇന്നു രാവിലെ തിരുവഞ്ചൂരുമായി കൂടിക്കാഴ്ച നടത്തിയശേഷം നാട്ടകം സുരേഷ് രാഷ് ട്രദീപികയോടു പറഞ്ഞു.