മഞ്ചേരി: പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവിന് മഞ്ചേരി പോക്സോ അതിവേഗ കോടതി എണ്പതു വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മഞ്ചേരി താണിപ്പാറ കതകഞ്ചേരി വീട്ടിൽ നൗഫൽ എന്ന മുന്ന (39)യെയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്.
2021 ഏപ്രിൽ 19 മുതൽ ജൂണ്‍ 10 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി അതിജീവിതയുടെ പിതാവിന്റെ സുഹൃത്തു കൂടിയാണ്.
കുട്ടിയുടെ വീട്ടിലേക്കു രാത്രി അതിക്രമിച്ചു കയറിയാണ് ആദ്യം പ്രതി കുട്ടിയെ മാനഭംഗം ചെയ്തത്. പിന്നീട് പലതവണ ആവർത്തിച്ചു. മറ്റൊരു ദിവസം പ്രതിയുടെ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു.
ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയാകും.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദേശവും നൽകി.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് നിർദേശവും നൽകി.