കോഴിക്കോട്: മാന്‍ഹോളില്‍ ശുചീകരണ പ്രവര്‍ത്തിക്കിടെ കുടുങ്ങിപ്പോയ അതിഥി തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ നൗഷാദിന്റെ ഓര്‍മയ്ക്കായി കോഴിക്കോട് പാവങ്ങാട് നിര്‍മിച്ച ബസ് ബേ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.
അവിടെവച്ചു പിടിപ്പിച്ച അലങ്കാര ചെടികളും മുളങ്കൂട്ടങ്ങളും ഉള്‍പ്പെടെയുള്ളവയാണ് അജ്ഞാതർ വെട്ടിനശിപ്പിച്ച് തീയിട്ടത്. ഇവിടെ നിത്യേന എത്തുകയും വിശ്രമിക്കുകയും ചെയ്യുന്ന ചിലര്‍ തന്നെയാണ് ഈ കൃത്യം നടത്തിയതെന്നാണ് പരാതി ഉയരുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബസ് ബേ നിര്‍മിച്ചത്. ഇതിനായി സർക്കാൻ വൻ തുകയാണ് ചിലവഴിച്ചിട്ടുള്ളത്. ഇതിന് മോടി കൂട്ടാനും ആളുകള്‍ക്ക് സായാഹ്നങ്ങളില്‍ വന്നിരിക്കാനുമായി വിലപിടിപ്പുള്ള അലങ്കാര ചെടികളും മറ്റും വച്ചുപിടിപ്പിച്ചിരുന്നു. അവയാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ തീവച്ച് നശിപ്പിച്ചത്.