തൃശൂർ: കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധായകൻ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂർ ജില്ലയിലെ കൊടകരയിൽനിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച പുലർച്ചെയാണ് ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തുനിന്നും നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യ പ്രതീക്ഷയ്ക്കും അക്രമികളുടെ മർദനത്തിൽ പരിക്കേറ്റിരുന്നു. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണു റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവുമായി തർക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു.