
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് മൂന്നു നേരവും ഭക്ഷണം നൽകാൻ തയ്യാറാണെന്ന് നവജീവൻ ട്രസ്റ്റ്.
ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് പ്രഭാത ഭക്ഷണം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ മൂന്നു നേരവും ഭക്ഷണം നൽകാൻ തയ്യാറാണന്ന് ട്രസ്റ്റി പി.യു. തോമസ് അറിയിച്ചു.
ദിവസേന കോവിഡ് രോഗികൾ വർധിച്ചു വരുന്നതിനാൽ രോഗികൾക്കുള്ള ഭക്ഷണങ്ങൾ നൽകുന്നതിന് നവജീവൻ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളെ ഏല്പിക്കണമെന്നാണ് അഭിപ്രായം ഉയർന്നിരിക്കുന്നത്.
കോവിഡ് രോഗികൾക്ക് കൃത്യസമയത്ത് ആഹാരം നല്കാൻ സന്നദ്ധ സംഘടനകളെ ചുമതലപ്പെടുത്തണമെന്ന് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നു.