നവകേരളാ സദസ്സിന് ആളുകളെ പങ്കെടുപ്പിക്കുന്നതിനു സ്വകാര്യ ബസ്സുകൾ സൗജന്യ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി ബസ് ഉടമകളുടെ അസോസിയേഷൻ. സംഘടനയുടെ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി നൽകി.
നവകേരള സദസിലേക്ക് ആളുകളെ കൊണ്ടു വരുന്നതിനും തിരികെ കൊ പോകുന്നതിനും സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടു നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറത്ത് ഈ മാസം 27 മുതൽ 30 വരെയാണ് നവകേരള സദസ് നടക്കുന്നത്.
നാല് ദിവസത്തോളം നീണ്ടു നില്ക്കുന്ന നവകേരള സദസിന് ആളുകളെ കൊണ്ചു വരാൻ ബസ് വിട്ടു നൽകിയാൽ പതിനായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ നഷ്ടം വരും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊലീസിനായി ഓടിയ പണം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ബസുടമകള്‍ പറയുന്നു.
എന്നാൽ ആരോപണം മോട്ടോർ വാഹനവകുപ്പ് തള്ളി. ഇത്തരത്തിലുള്ള ആവശ്യവുമായി ബസുടമകളെ സമീപിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.