നവകേരള സദസിൽ ആദ്യ ദിവസം തന്നെ 2000 ലേറെ പരാതികൾ. തങ്ങളുടെ പ്രശ്നങ്ങളും പരാതികളും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിക്കാൻ നിരവധിപേരാണ് സദസിലേക്ക് എത്തുന്നത്.
പരാതി നൽകാൻ പെൻഷൻ മുടങ്ങിയവരും എൻഡോസൾഫാൻ ദുരിത ബാധിതരും അടക്കം വേദിയിലെത്തി രണ്ടാം ദിവസം പരാതി നൽകി.
എന്നാൽ കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പരിയടനം പൂർത്തിയാക്കുന്നതാണ്. എല്ലാ പരാതികൾക്കും പരിഹാരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി രാവിലെ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെയും കണ്ടിരുന്നു.