മലപ്പുറം; നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശത്തിന് വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. സ്കൂളിൽ നിന്നും 200 കുട്ടികളെ നവകേരള സദസിൽ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയെന്ന വാർത്ത പുറത്ത് വന്നിരുന്നു.
പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സാമൂഹിക ശാസ്ത്ര ക്ലബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം. ഇതിനായി സ്കൂൾ ബസുകൾ ഉപയോഗിക്കാമെന്നും നിർദേശം നൽകിയതെന്നാണ് ഡിഇഒ യുടെ വിശദീകരണം. നിർബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കാൻ പറഞ്ഞിട്ടില്ലെന്നും ഡിഇഒ കൂട്ടിച്ചേർത്തു.
സ്കൂളുകൾക്ക് അവധി നൽകാനും നിർദേശിച്ചിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ച പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്.
നവകേരള സദസിലേക്ക് അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും, 200 കുട്ടികൾ എങ്കിലും ഓരോ സ്കൂളിൽ നിന്നും വേണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.