ക്ഷേ​ത്രം വ​ക മൈ​താ​ന​ത്ത് ന​വകേ​ര​ള സ​ദ​സ് നടത്തുന്നതിനെതിരേ ഹർജി

കൊ​ച്ചി: കൊ​ല്ലം കു​ന്ന​ത്തൂ​ര്‍ ച​ക്കു​വ​ള്ളി പ​ര​ബ്ര​ഹ്മ ക്ഷേ​ത്രം വ​ക മൈ​താ​നം ന​വകേ​ര​ള സ​ദ​സി​ന് വേ​ദി​യാ​ക്കു​ന്ന​തി​നെ​തി​രേ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഭ​ക്ത​ര്‍ ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ദേ​വ​സ്വം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടാ​ണ് ന​വ കേ​ര​ള സ​ദ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ക്ഷേ​ത്രം വ​ക ഭൂ​മി ആ​രാ​ധ​നാ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നും ക്ഷേ​ത്രം ഭൂ​മി​യി​ലെ ന​വ​കേ​ര​ളാ സ​ദ​സ് ത​ട​യ​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.

ഈ ​മാ​സം 18 നാ​ണ് ന​വ​കേ​ര​ള സ​ദ​സ് കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment