തിരുവനന്തപുരം: നവകേരള സദസിനായി പോസ്റ്ററുകളും ബ്രോഷറുകളും ക്ഷണക്കത്തുകളും അച്ചടിച്ച വകയിൽ സിആപ്റ്റിന് 9.16 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ക്ഷേമനിധി പെൻഷൻ എന്നിവ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് നവകേരളസദസിനായി കോടികൾ ചെലവഴിക്കുന്നത്.
നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.39 ലക്ഷം പോസ്റ്ററുകൾ അച്ചടിച്ചതിന് 2.75 കോടിയും 97.96 ലക്ഷം ബ്രോഷറുകൾ അച്ചടിച്ചതിന് 4.55 കോടി രൂപയും 1.01 ലക്ഷം ക്ഷണക്കത്തുകൾ അച്ചടിച്ച വകയിൽ 1.85 കോടി രൂപയുമാണ് സി ആപ്റ്റിന് അനുവദിച്ച് ഉത്തരവായത്.
മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഹോർട്ടികോർപ്പിന് പച്ചക്കറി വിറ്റവകയിൽ നൽകാനുള്ളത് കോടികള്‍ ആണ്. പമ്പിംഗ് സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശിക ഉള്ളപ്പോഴാണ് കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപ അനുവദിച്ചത്.