ന​വ​കേ​ര​ള സ​ദ​സും ഡി​വൈ​എ​ഫ്ഐ​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ഇ​ട​തു​മു​ന്ന​ണി​യെ ത​ക​ർ​ത്തു; അ​തി​ശ​ക്ത​മാ​യ തി​രു​ത്ത​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ്

വ​ട​ക്കാ​ഞ്ചേ​രി: ജ​ന​ങ്ങ​ൾ ദു​രി​ത​മ​നു ഭ​വി​ക്കു​മ്പോ​ൾ ആ​ർ​ഭാ​ട​ത്തി​ൽ സ ​ർ​ക്കാ​ർ ന​ട​ത്തി​യ ന​വ​കേ​ര​ള സ​ദ​സ് ഇ​ട​തു​മു​ന്ന​ണി​യെ ത​ക​ർ​ത്തെ​ന്ന് എ​ഐ​വൈ​എ​ഫ് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം ശി​ല്പ​ശാ​ല​യി​ൽ നേ​താ​ക്ക​ളു​ടെ വി​മ​ർ​ശ​നം.

ലോ​ക് സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടിക്ക് ​ഇ​താ​ണ് പ്ര​ധാ​ന കാ​ര​ണം. സാമൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കാ​ത്തതും,​ ഡി​വൈ​എ​ഫ്​ഐ​യു​ടെ ര​ക്ഷാപ്ര​വ​ർ​ത്ത​ന​വും, എ​സ്എ​ഫ്ഐയു​ടെ അ​ക്ര​മ​രാ​ഷ്ട്രീ​യ​വും​ മു​ന്ന​ണി​യെ ​ജന​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റി​യെ​ന്നും വി​മ​ർ​ശി​ച്ചു.

അ​തി​ശ​ക്ത​മാ​യ തി​രു​ത്ത​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ എ​ൽഡിഎ​ഫ് തി​രി​ച്ചു​വ​ര​വ് എ​ളു​പ്പ​മാ​കി​ല്ലെ​ന്ന് മ​ണ്ഡ​ലം​ സെ​ക്ര​ട്ട​റി​ കെ.​എ.​മ​ഹേ​ഷ്പ​റ​ഞ്ഞു.

ശി​ൽ​പ്പ​ശാ​ല സി​പി​ഐ ജി​ല്ലാ​ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ടി.​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​കെ.എ.​മ​ഹേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഇ.​എം.സ​തീ​ശ​ൻ, നി​ശാ​ന്ത് മ​ച്ചാ​ട്, പി.​കെ. പ്ര​സാ​ദ്, എം.​യു.​ക​ബീ​ർ​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment